A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Tuesday, 25 November 2014

അറിവിന്‍റെ നേര്‍കാഴ്ച്ച

വസ്ത്രനിര്‍മാണത്തിന്റെ ഊടും പാവും അന്വേഷിച്ചു മാണിയാട്ട് കൈത്തറി വസ്ത്രനിര്‍മാണശാലയിലേക്ക് സ്കൂള്‍ കുട്ടികള്‍ നടത്തിയ പഠനയാത്ര പുത്തന്‍ അറിവിന്‍റെ നേര്‍കാഴ്ച്ചകളായി മാറി.

തുണികള്‍ നയ്തെടുക്കാന്‍ പരമ്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മഗ്ഗം അഥവാ കൈത്തറി.നീളത്തില്‍ വലിച്ചു നിര്‍ത്തിയ പാവിന്റെ നൂലിഴകളിലൂടെ ഓടം പായിച്ചു മനോഹരമായ തുണികള്‍ നെയ്തെടുക്കുന്നത് കുട്ടികള്‍ക്ക് പുത്തന്‍ അറിവായി.പാവിന്റെ ഇഴകളുമായി ബന്ധിപ്പിച്ച ചില കോലുകളില്‍ മാറി മാറി ചവിട്ടി പാവിന്റെ ഒന്നിടവിട്ട നൂലിഴകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതും കൈപ്പിടിയുള്ള ഒരു ചരട് വലിച്ചു ഓടം പായിക്കുന്നതുമായ തൊഴില്‍ വൈദഗ്ദ്യം കുട്ടികള്‍ക്ക് അത്ഭുതകാഴ്ച്ചകളായി
തുച്ചമായ വേതനത്തിന് ജോലിചെയ്യുന്ന ഈ പരമ്പരാഗത തൊഴിലാളികള്‍ സ്വന്തം ജീവിതത്തിന്‍റെ ഊടും പാവും നെയ്തെടുക്കാന്‍ പാടുപെടുകയാന്നെന്നത് യാഥാര്‍ഥ്യം.


No comments:

Post a Comment